ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. അമിത് ഷാ എന്താണ് പറഞ്ഞതെന്ന് സ്റ്റാലിനു മനസിലായിട്ടില്ലെന്നും സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നുമായിരുന്നു അണ്ണാമലൈയുടെ പരിഹാസം. ഹിന്ദിവാദത്തില്‍ സ്റ്റാലിന്റെ വിമര്‍ശനത്തിന് മറുപടിയായിട്ടാണ് അണ്ണാമലൈ ഇങ്ങനെ പറഞ്ഞത്.
പാര്‍ലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷകള്‍ക്കായുള്ള കമ്മിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിന്ദി ഭാഷ എതിര്‍പ്പില്ലാതെ എല്ലാവരും സ്വീകരിക്കണമെന്ന പ്രസ്താവന നടത്തിയത്. ഹിന്ദി ഒരു പ്രാദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്പോള്‍ രാജ്യവും ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദി ഭാഷ എതിര്‍പ്പില്ലാതെ സ്വീകരിക്കപ്പെടണം എന്ന പരാമര്‍ശമാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. കര്‍ണാടകയും പശ്ചിമ ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളും കേന്ദ്രത്തിന്‍റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് സ്റ്റാലിൻ ചൂണ്ടികാട്ടി. എല്ലാവര്‍ക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തിയുള്ള മുന്നറിയിപ്പും സ്റ്റാലിൻ നല്‍കി.