ചെന്നൈ: തമിഴ്നാട്ടില്‍ ഇൻഡ്യ സഖ്യം മുന്നേറ്റം തുടരുന്നു. 39 സീറ്റുകളുള്ള തമിഴ്നാട്ടില്‍ 37 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ഇൻഡ്യ സഖ്യമാണ്.ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോള്‍ എൻഡിഎ സഖ്യത്തിന് എവിടെയും ലീഡ് ചെയ്യാനായിട്ടില്ല. ജൂണ്‍ ഒന്നിന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ഇൻഡ്യ മുന്നണിയ്ക്ക് വിജയം പ്രവചിച്ചിരുന്നു. ഈ പ്രവചനം ശെരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Advertisements