ചെന്നൈ : തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കമാകും.മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യുക വഴി 1.06 കോടി പേര്‍ക്ക് പദ്ധതിയുടെ സഹായം ലഭിക്കും. വരുമാനവും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് ഒരു കോടി 6 ലക്ഷം പേര്‍ക്ക് സഹായം ലഭിക്കും.വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്‍കുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ നടപ്പാക്കുന്നത്.
ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്തു വച്ച് പദ്ധതിക്ക് തുടക്കമിടുവാൻ തീരുമാനം. ദ്രാവിഡ മോഡല്‍ഭരണത്തിന്‍റെ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
എന്നാല്‍ പദ്ധതിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് വിമര്‍ശകരുടെ ആരോപണം. അതുപോലെ ഗുണഭോക്താക്കളുടെ പട്ടിക വെട്ടിച്ചുരുക്കിയെന്ന എഐഎഡിഎംകെ ആരോപണം ഉയര്‍ത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ പദ്ധതിയിലേക്ക് 1 കോടി 63 ലക്ഷം വീട്ടമ്മമാരായിരുന്നു അപേക്ഷിച്ചത്. ഇവരില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോട് കാരണം ബോധിപ്പിക്കും. അര്‍ഹതയുണ്ടെന്ന് കരുതുന്നവര്‍ക്ക് വീണ്ടും അപേക്ഷിക്കാനും അവസരം നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും അടുത്ത മാസം മുതല്‍ ഒന്നാം തീയതി തന്നെ പണം ലഭിക്കുമെന്നും സ‍്റ്റാലിന്‍ വ്യക്തമാക്കി.