അടിമാലി : വെള്ളത്തുവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. നേര്യമംഗലം സ്വദേശി കിളിയേലിൽ വീട്ടിൽ കെ എ സന്തോഷ് (40 ) ആണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
Advertisements