കൊച്ചി: ബിപിസിഎല്‍, എച്ചിപിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ലോറി ഉടമകള്‍ക്കെതിരെ ജിഎസ്ടി അധികൃതരില്‍ നിന്നും നടപടി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിചത്.എറണാകുളത്തെ ബിപിസിഎല്‍, എച്ചിപിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ടാങ്കര്‍ ലോറികളുടെഅനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് ചര്‍ച്ച വിളിച്ചത്.
എണ്ണ കമ്പനികളുടെ പ്രതിനിധികളും ലോറി ഉടമകളും ചര്‍ച്ചയില്‍ പങ്കെടുത്തു.സര്‍വീസ് ടാക്സ് 13 ശതമാനം അടക്കാന്‍ കഴിയില്ലെന്നും കരാര്‍ പ്രകാരം എണ്ണ കമ്പനികളാണ് ടാക്സ് നല്‍കേണ്ടതെന്നും യോഗത്തില്‍ ലോറി ഉടമകള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സമരം തുടങ്ങിയത്. 600 ഓളം ലോറികള്‍ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കിയത്.