താനൂർ: ട്രെയിൻ തട്ടി യുവാവ് മരിച്ചു. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്. ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്. താനൂർ മുക്കോലയിലാണ് അപകടമുണ്ടായത്. ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.
നേരത്തെ ഷൊർണൂരിൽ റെയിൽവേ പാലത്തിന് മുകളിലൂടെ നടക്കവേ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. തമിഴ്‌നാട് വിഴിപുരത്ത് നിന്നുള്ള കരാർ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മൺ എന്ന് പേരുള്ള രണ്ടുപേർ എന്നിവരാണ് മരിച്ചത്. ശുചീകരണ തൊഴിലാളികളാണ് ഇവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രാക്കിൽ നിന്ന് മാലിന്യം പെറുക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ കേരള എക്‌സ്പ്രസ് ട്രെയിൻ കടന്നുവരികയായിരുന്നു. ട്രെയിൻ വരുന്നതുകണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂന്നുപേരെ ട്രെയിൻ തട്ടുകയും ഒരാൾ പുഴയിലേയ്ക്ക് വീഴുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.