ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തു; സമര പ്രഖ്യാപനവുമായി തൊഴിലാളികൾ; സമരം തിങ്കളാഴ്ച മുതൽ

ന്യൂഡൽഹി: ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയിൽ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികൾ. എയർക്രാഫ്റ്റ് മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാരാണ് തിങ്കളാഴ്ച മുതൽ പണിമുടക്കിന് ആഹ്വാനം ചെയതത്. 1700 പേർ പണിമുടക്കുന്നത്തോടെ കമ്പനിയുടെ പ്രവർത്തനം താളം തെറ്റാൻ സാധ്യതയുണ്ട്.

Advertisements

എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. ഈ പൊതുമേഖലാ സ്ഥാപനത്തിനായിരുന്നു എയർ ഇന്ത്യയുടെ വിമാനങ്ങളുടെ തകരാറുകൾ പരിഹരിക്കാനുള്ള ചുമതല.
വിമാനത്തിൽ ഇന്ധനം നിറയ്ക്കുക, വിമാനത്തെ പുറപ്പെടാനായി സജ്ജമാക്കുക, വിമാനത്തിന്റെ തകരാറുകൾ പരിഹരിക്കുക തുടങ്ങിയ ചുമതലകൾ എല്ലാം വഹിച്ചിരുന്നത് ടെക്നിക്കൽ വിഭാഗം ജീവനക്കാരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ 60 ശതമാനം ജീവനക്കാരും സമരത്തിനൊപ്പമാണെന്നും എയർ ഇന്ത്യയുടെ സർവീസുകൾ തടസ്സപ്പെടുമെന്നും സമരക്കാർ അവകാശപ്പെട്ടു. എയർഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ നിശ്ചിത കാലത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് ഈ തൊഴിലാളികൾ ജോലി ചെയ്യുന്നത്.

എയർ ഇന്ത്യയെ സ്വകാര്യവൽക്കരിച്ചതോടെ ശമ്പള വർദ്ധനവ്, തൊഴിൽ കരാർ കാലാവധി പരിഷ്‌കരിക്കൽ, ശമ്പളത്തോടൊപ്പം ഡിഎ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് തൊഴിലാളികൾ മാനേജ്മെന്റിനോടാവശ്യപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles