കൊല്ലം : ഓയൂരില്‍ ഇന്നലെ കാണാതായ ആറു വയസുകാരി അബിഗേലിനെ കണ്ടുകിട്ടിയതില്‍ സന്തോഷം പങ്കുവെച്ച് നടൻ ഷെയിൻ നിഗം.പട്ടാപകല്‍ കൊല്ലം ആശ്രാമം പോലുള്ള ഒരു സ്ഥലത്ത് പൊലീസ് പരിശോധനകള്‍ ഭേദിച്ച് കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഷെയിൻ ഫെയ്സ് ബുക്കില്‍ കുറിച്ചു. കൂടാതെ കുട്ടിയെ കണ്ടെത്താൻ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെയും താരം അഭിനന്ദിച്ചു.
ഷെയിൻ നിഗത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.
രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.
1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല.
2. പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികള്‍ക്ക് ജില്ലവിട്ട് പുറത്ത് പോകാൻ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാര്‍ത്തയോടൊപ്പം ഇതിൻ്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ.