കൊല്ലം പുനലൂരിൽ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം : ആക്രമണം നടത്തിയത് ഭർത്താവ് 

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കണ്ണങ്കോട് സ്വദേശിയും ഭര്‍ത്താവുമായ വിപിന്‍ ആണ് ആസിഡ് ഒഴിച്ചത് എന്നാണ് പ്രാഥമിക വിവരം.

Advertisements

ബിബിനും നീതുവും ആശുപത്രിയുടെ പുറകുവശത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുകയും പെട്ടെന്ന് പ്രകോപനം ഉണ്ടായി വിപിന്‍ കയ്യില്‍ കരുതി വന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. ആസിഡ് ആക്രമണത്തിനുശേഷം വിപിന്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുഖത്ത് 90 ശതമാനവും പൊള്ളലേറ്റ നീതുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലത്താണ് ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിനുശേഷം പ്രതി രക്ഷപ്പെട്ട സ്ഥലങ്ങളിലും ക്യാമറ ഇല്ല. പ്രതിക്കായി പുനലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.