കൊച്ചി: സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത ടാറ്റൂ കലാകാരന്‍ അറസ്റ്റിലായതിന് പിന്നാലെ ടാറ്റൂ സ്റ്റുഡിയോകളില്‍ നിരീക്ഷണം കര്‍ശനമാക്കാനൊരുങ്ങി പൊലീസ്. ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ടാറ്റൂ സ്ഥാപനങ്ങളും അതു ചെയ്യുന്നവരും കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പച്ചകുത്തുന്നവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. നിരവധി പരിശോധനകള്‍ക്ക് ശേഷം തദ്ദേശസ്ഥാപന സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണനിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ സമിതി രൂപവത്കരിച്ച് ഇവരാകും ലൈസന്‍സ് നല്‍കുന്നത്. ഉപയോഗിച്ച സാധനങ്ങള്‍ ശാസ്ത്രീയമായി നശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആവശ്യമായ നടപടികളെടുക്കണം.
പച്ച കുത്താനുപയോഗിക്കുന്ന സൂചികള്‍ അണുവിമുക്തമാക്കണം. പച്ചകുത്തുന്നയാള്‍ കൈയുറ ധരിക്കണം. ഉപയോഗിച്ചശേഷം അതു നശിപ്പിക്കണം. സൂചികളും ഡൈ നിറച്ച ട്യൂബുകളും സീല്‍ ചെയ്ത പാക്കറ്റുകളിലാണെന്ന് ഉറപ്പാക്കണം. ആവര്‍ത്തിച്ചുപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഓരോ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കണം. പച്ചകുത്തുകാര്‍ ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പ് എടുത്തിരിക്കണം. പച്ചകുത്തുന്നതിന് മുമ്പും ശേഷവും കുത്തിയ ഭാഗം സോപ്പുപയോഗിച്ച് കഴുകണം- തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃത്യമായ പരിശീലനം നേടിയ, പകര്‍ച്ചവ്യാധികളില്ലെന്ന് തെളിയിക്കുന്ന ഒരാഴ്ച മുന്‍പെടുത്ത സര്‍ട്ടിഫിക്കറ്റ് കമ്മിറ്റിക്കുമുന്നില്‍ ഹാജരാക്കേണ്ടി വരും.അണുവിമുക്തമാക്കാത്ത സൂചികളുപയോഗിക്കുന്നതും ഒരേ മഷി ആവര്‍ത്തിച്ചുപയോഗിക്കുന്നതും അലര്‍ജി, നീര്‍ക്കെട്ട്, ത്വക്കില്‍ കാന്‍സര്‍, മറ്റു ത്വഗ്രോഗങ്ങള്‍ തുടങ്ങിയവയ്ക്കു കാരണമാകും. ഹെപ്പറ്റൈറ്റിസ് ബി., എച്ച്.ഐ.വി., ടെറ്റനസ് എന്നിവയും പകരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.
വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെ മറ്റ് ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. കേസില്‍ ഇടപെട്ട വനിതാകമീഷന്‍ യുവതികള്‍ക്ക് നിമയസഹായം നല്‍കുമെന്ന് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
ആറ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ ടാറ്റൂ കലാകാരന്‍ പി.എസ്. സുജീഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപം ശനിയാഴ്ച രാത്രിയാണ് സുജേഷിനെ പിടികൂടിയത്. ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇടപ്പള്ളിയിലെ ‘ഇന്‍ക്‌ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോ’യിലെ കലാകാരനാണ് സുജീഷ്.
ബലാത്സംഗമുള്‍പ്പെടെ 6 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലും.ശനിയാഴ്ച വൈകിട്ട് പൊലീസ് ഇവിടെയെത്തി തെളിവ് ശേഖരിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങള്‍ പങ്കുവച്ചെങ്കിലും പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ആറു പരാതികള്‍ ലഭിച്ചത്. നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.