രാത്രി ഒരു വീട്ടിലാണ് തങ്ങിയത് ; രാവിലെയാണ് കാറില്‍ കയറിയത് ; അബിഗേലിന്റെ  മൊഴിയിങ്ങനെ 

ന്യൂസ് ഡെസ്ക് : ഇന്നലെ രാത്രി ഒരു വീട്ടിലാണ് തങ്ങിയതെന്ന് അബിഗേലിന്റെ മൊഴി. ആശ്രമം മൈതാനത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാരനോടാണ് ഇക്കാര്യം കുട്ടി വ്യക്തമാക്കിയത്.ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്നും കുട്ടി പറഞ്ഞതായി ദൃക്‌സാക്ഷി പറഞ്ഞു. ഒരു സ്ത്രീ കുട്ടിയെ അവിടെ കൊണ്ടുവന്നിറക്കി പോകുന്നതാണ് കണ്ടത്. ഒറ്റക്കിരുന്ന കുഞ്ഞിനെ കണ്ട് നാട്ടുകാര്‍ കാര്യം ചോദിക്കുകയായിരുന്നു.

Advertisements

ഇതോടെയാണ് ഓയൂരില്‍ നിന്നും കാണാതയ കുട്ടിയാണെന്ന വിവരം ലഭിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കൊല്ലം ഓയൂരില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തിയത്. ഓയൂരില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കൊല്ലം നഗര പരിധിയില്‍ നിന്ന് തന്നെയാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കണ്ടെത്തുന്ന സമയത്ത് കുഞ്ഞ് അവശനിലയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ തന്നെയാണ് വെള്ളവും ബിസ്‌കറ്റും വാങ്ങി നല്‍കിയത്. ഉടനെ പൊലീസ് എത്തുകയും കുഞ്ഞിനെ ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എ.ആര്‍ ക്യാമ്ബിലും എത്തിക്കുകകയായിരുന്നു.

അബിഗേലിനെ കൊല്ലത്ത് നിന്ന് കണ്ടെത്തിസംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ കളര്‍ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് കടക്കാരി അറിയിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടു പോകാൻ പ്രതികള്‍ ഉപയോഗിച്ചത് വാടക കാര്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം.

Hot Topics

Related Articles