താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്മണ്യക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി രണ്ടു മുതൽ നാലു വരെ

കോട്ടയം: താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി രണ്ടു മുതൽ നാലു വരെ നടക്കും. ഫെബ്രുവരി രണ്ടിന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമ്മാല്യം എന്നിവ നടക്കും. 5.30 ന് മഹാഗണപതിഹോമം, ശാന്തിഹോമം, ആറരയ്ക്ക് ഉഷപൂജ, എട്ടിന് സ്വർണ്ണക്കാവടി പ്രദക്ഷിണം. ഉച്ചയ്ക്ക് 12 ന് വിശേഷാൽ പൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് നടതുറക്കൽ, ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. വൈകിട്ട് എട്ടിന് അത്താഴപൂജ. രാത്രി എഴര മുതൽ ക്ഷേത്രത്തിൽ ഗാനമേള നടക്കും.

Advertisements

രണ്ടാം ഉത്സവദിവസമായ ഫെബ്രുവരി മൂന്നിന് രാവിലെ എട്ടിന് ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര. മയിലാട്ടം, കരകാട്ടം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാറപ്പാടം ക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്ര ആരംഭിക്കുന്നു. ഉച്ചയ്ക്ക് 12 ഉച്ചപൂജ. തുടർന്ന് പ്രസാദമൂട്ട്. രാത്രി ഏഴിന് കൈകൊട്ടികളിയും, തുടർന്ന് ഡാൻസും. ഫെബ്രുവരി നാലിന് ക്ഷേത്രത്തിൽ പന്തീരടി പൂജയും, സ്വർണ്ണക്കാവടി പ്രദക്ഷിണവും നടക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ടും നടക്കും. വൈകിട്ട് ഏഴിന് കരോക്കെ ഗാനമേള.

Hot Topics

Related Articles