ടീ ആൻഡ് ടെയ്‌ലറിങ്; മെൻസ് വെയർ രംഗത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുമായി കേരള സ്റ്റാർട്ട്അപ്പ്

കൊച്ചി: കേരളം ആസ്ഥാനമായ പ്രമുഖ ഇന്ത്യൻ ടെക്സ്ടൈൽ സ്റ്റാർട്ടപ്പ് ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാല്‍ ഫാഷന്‍( ജി&എ) (Giacca & Abito Sartoriale) ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലൂടെ ഇനി നേരിട്ട് ഉപഭോക്താക്കളിലേക്കെത്തും. ‘ടീ ആൻഡ് ടെയ്‌ലറിങ്’ www.teaandtailoring.com എന്ന് പേരിട്ടിരിക്കുന്ന സ്വന്തം ഇകോമേഴ്‌സ് പോർട്ടലിലൂടെയാണ് പുതിയ ചുവടുവയ്‌പ്പ്‌. ബിസിനസ് റ്റു ബിസിനസ് സംരംഭത്തിലൂടെ ഇന്ത്യയൊട്ടാകെ പേരെടുത്ത ശേഷമാണ് ജി ആൻഡ് എ ഓൺലൈനായി ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കാൻ തയാറെടുക്കുന്നത്. ഓൺലൈൻ വില്പനയ്ക്ക് സ്വന്തമായി ഒരു പ്ലാറ്റ്ഫോം തയാറാക്കുന്നതിനൊപ്പം സംസ്ഥാനത്ത് എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാനും പദ്ധതിയുണ്ട്.

Advertisements

ഓൺലൈനായും ഓഫ്‌ലൈനായുമുള്ള വില്പന സാധ്യതകളെ ഒരേപോലെ പ്രയോജനപ്പെടുത്തി, പുരുഷന്മാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ഒരു മുൻനിര വസ്ത്ര ബ്രാൻഡായി മാറാനാണ് ടീ ആൻഡ് ടെയ്‌ലറിങ്ങിന്റെ ഉദ്ദേശ്യം. മിതമായ നിരക്കിൽ ഒരു ആഡംബര ഷോപ്പിംഗ് അനുഭവമാണ് ടീ ആൻഡ് ടെയ്ലറിങ് ഉപഭോക്താക്കൾക്ക് നൽകുക. ഇഷ്ടവസ്ത്രങ്ങളുടെ സൂക്ഷ്‌മവിവരങ്ങൾ ഓരോന്നും മനസിലാക്കി തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഓൺലൈൻ സ്റ്റോറിൽ ഒരുക്കും. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും സവിശേഷതകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്പനിയുടെ സ്വന്തം ഫോർമൽ വസ്ത്രബ്രാൻഡായ ‘ടി ദി ബ്രാൻഡ്’, ക്യാഷ്വൽ വസ്ത്രശ്രേണിയായ ‘ബെയർ ബ്രൗൺ’, എത്നിക് വിയർ ബ്രാൻഡ് ‘ടേല്‍ ഓഫ് ടീൽ’, ആകർഷകമായ തേയില ഉൽപ്പന്നങ്ങൾ, ആക്സസറികൾ, സ്റ്റേഷനറി എന്നിവയെല്ലാം ഇനി ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും. കമ്പനിയുടെ സ്വന്തം ബ്രാൻഡുകൾക്ക് പുറമെ പ്രത്യേകം തെരെഞ്ഞെടുത്ത മറ്റ് ബ്രാൻഡുകളുടെ ടെക്സ്റ്റെയിൽ, ഇന്നർവിയർ കളക്ഷനും ഓൺലൈൻ പോർട്ടലിൽ ഉണ്ടാവും.

“’ബിസിനസ് വർധിപ്പിക്കുന്നതിനായി വിലക്കുറവും ഓഫറുകളും മറ്റും വാഗ്ദാനം നല്‍കി കമ്പനികൾ പ്രവര്‍ത്തിക്കുമ്പോൾ വേണ്ടത്ര ഗുണനിലവാര പരിശോധനകള്‍ പോലും നടത്താതെയാണ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ അടുത്തേക്ക് അയക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ പലപ്പോഴും ഉല്‍പ്പന്നങ്ങള്‍ തിരിച്ചയക്കുകയാണ്. ഇന്ത്യയില്‍, ഇങ്ങനെ റിട്ടേണ്‍ ചെയ്യുന്ന പ്രൊഡക്ടുകളുടെ നിരക്ക് വളരെ കൂടുതലാണ്. ഈ പ്രവണത കാരണം ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനോ നല്ല ബ്രാന്‍ഡുകള്‍ പടുത്തുയര്‍ത്താനോ മിക്ക കമ്പനികൾക്കും കഴിയുന്നില്ല. ഈ പതിവിന് വിപരീതമായി മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് ജി ആൻഡ് എ ശ്രമിക്കുന്നത്. മിതമായ നിരക്കിൽ ആകര്‍ഷകവും അനുയോജ്യവും ഗുണനിലവാരമുള്ളതുമായ വസ്ത്രങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന്” ജി ആൻഡ് എയുടെ സ്ഥാപകനും സിഇഒയുമായ ശ്രീജിത്ത് ശ്രീകുമാര്‍ പറഞ്ഞു.

“ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിലവിലുള്ള ബ്രാൻഡുകളുമായി മത്സരിച്ചു വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ഇകോമേഴ്സിൽ ചുവടുറപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഡിസ്‌കൗണ്ട് സംസ്കാരത്തിൽ നിന്ന് മാറി കൂടുതൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ വാങ്ങുന്ന ശീലത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കാൻ കമ്പനിക്ക് കഴിയുമെന്ന്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയൊട്ടാകെ ഓഫ്‌ലൈൻ സ്റ്റോറുകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതിന്റെ ഭാഗമായുള്ള ആദ്യത്തെ എക്സ്ക്ലൂസീവ് സ്റ്റോർ തിരുവനന്തപുരത്തെ ലുലു മാളിൽ ഉടൻ തുറക്കും. പുരുഷന്മാർക്ക് വേണ്ടിയുള്ള അതിമനോഹരമായ ലൈഫ്സ്റ്റൈൽ സ്റ്റോറും പ്രീമിയം ടീ ബാർ അനുഭവവുമാണ് ജി ആൻഡ് എ വിഭാവനം ചെയ്യുന്നത്.

ടീ ആൻഡ് ടെയ്‌ലറിങ് വെബ്‌സൈറ്റ് – www.teaandtailoring.com

ടി ദി ബ്രാൻഡ് വെബ്‌സൈറ്റ് – tthebrand.com

ബെയർ ബ്രൗൺ വെബ്‌സൈറ്റ് – tthebrand.com

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.