ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം വാസൻ ഐ കെയറുമായി ചേർന്ന് നടത്തുന്ന നേത്രരോഗ ബോധവൽക്കരണ പരിപാടിയായ *തെളിച്ചം* കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ബിജു തോമസ് ഉദ്ഘാടനം ചെയ്തു. പൊതു സമുഹത്തിന് നേത്രരോഗ സംബന്ധമായ തിരിച്ചറിവുകൾ നൽകുന്നതോടൊപ്പം തെറ്റായ ധാരണകൾ തീരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന ബോധ്യമാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളെ നയിച്ചത്. അദ്ധ്യാപകദിനത്തിൽ കോളജിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച ആദ്യ ബോധവൽക്കരണ ക്ലാസ്സ് വാസൻ ഐ കെയർ പബ്ലിക് റിലേഷൻസ് ഓഫീസർ ആൽബി സിറിയക് നയിച്ചു.
കോളജ് സ്റ്റാഫ് ക്ലബ്ബ് പ്രസിഡന്റ് ഡോ അനിറ്റ് എം തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാസൻ ഐ കെയർ സെൻട്രൽ ഹെഡ് മാത്യു തോമസ്, സീനിയർ അദ്ധ്യാപിക ഡോ. സെൽവി സേവിയർ, പ്രോഗ്രാം ഓഫീസർമാരായ ഡോ മഞ്ജുഷ വി പണിക്കർ, ഡോ കൃഷ്ണരാജ് എം വി, ആദിത്യൻ കെ, , നിധി ജോർജ്, അഫ്ന ഷെറിൻ എന്നിവർ അദ്ധ്യാപക ദിന ആശംസകൾ നേർന്ന് സംസാരിച്ചു.