ട്രിച്ചി: പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍. പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിള(26)യാണ് അറസ്റ്റിലായത്.
മാര്‍ച്ച് അഞ്ചാം തിയതി സ്‌കൂളിലേക്ക് പോയ മകനെ കാണാതെ പോയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. മാര്‍ച്ച് 11ാണ് തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തിന് ഇടയിലാണ് വിദ്യാര്‍ത്ഥിയുടെ സ്‌കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പൊലീസ് മനസിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാര്‍ത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. സ്‌കൂള്‍ വിട്ട ശേഷം ഇവര്‍ ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.