കാണക്കാരി: അധ്യാപകനും എഴുത്തുകാരനും പൊതുപ്രവർത്തകനും ആയ സി. ആർ. ഗോപിനാഥൻ നായരുടെ ( സീയാർജി ) നവതി ആഘോഷം മുൻ മന്ത്രിയും കടുത്തുരുത്തി എം എൽ എ യും ആയ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാണക്കാരി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കാണക്കാരി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
സീയാർജിയുടെ ‘ തടാകം സാക്ഷി ‘ എന്ന നോവൽ മുതിർന്ന പത്രപ്രവർത്തകനും സാഹിത്യകാരനുമായ കൈനകരി ഷാജി പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി എൻ. എസ്. എസ്. കോളേജ് സംസ്‌കൃത വിഭാഗം മുൻ മേധാവി ഡോ. കെ. ആർ. പ്രഭാകരൻ പുസ്തകം ഏറ്റുവാങ്ങി. എൻ. എസ്. എസ്. ഡയറ ക്ടർ ബോർഡ് അംഗം സി. പി. ചന്ദ്രൻ നായർ സീയാർജിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിൻസി സിറിയക്, രഘുനാഥൻ നായർ, വി. ജി. അനിൽകുമാർ, ബേബി ജോസഫ്, കാണക്കാരി രവി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജോസ് മാത്യു, വി. എ. മാത്യു, ഷാർവിൻ സന്ത്യാവ്, അഡ്വ. ഷാജി മാത്യു, പി. യു. മാത്യു, ശ്രീകുമാരി, ഉണ്ണികൃഷ്ണൻ നായർ, ഹരിദാസ് കണ്ണന്തറ, മുരളീധരൻ പുറമറ്റം, അമ്പാടി ഗോപാലകൃഷ്ണൻ നായർ, പി. ജയകുമാർ, കെ. പി. മോഹനൻ എന്നിവർ ആശംസകൾ നേർന്നു.