തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ മികച്ച മന്ത്രിയെ അഭിപ്രായം തേടിയ ടീച്ചർ അമ്മ തിരിച്ചുവരുന്നു. വിദ്യാഭ്യാസ മന്ത്രിയായാണ് ടീച്ചറമ്മ സംസ്ഥാന സർക്കാരിലേക്ക് തിരിച്ചെത്തുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നും നാളെയുമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതികൾ വിഷയത്തിൽ തീരുമാനമെടുക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും.സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഎം അന്വേഷിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വീണ ജോര്‍ജ് ഒഴിയുന്ന സ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത. ശിവൻകുട്ടി ഒഴിയുന്ന വിദ്യാഭ്യാസമോ ആരോഗ്യമോ തന്നെ ശൈലിത ടീച്ചർ ഏറ്റെടുക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ നിലവിലെ മന്ത്രിസ്ഥാനം ഒഴിയും. ഈ മന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതില്‍ നിലവില്‍ തീരുമാനമായില്ല. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന് നിലവില്‍ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിയാക്കാനും സാധ്യതയേറെയാണ്.