സാമൂഹ്യ മാധ്യമങ്ങളിലൂടെ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഗവ, ബോയ്‌സ് എച്ച്എസ്എസിലെ അധ്യാപകന്‍ അനൂപ് വിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അനൂപ് വി എസിനെ അധിക്ഷേപിച്ചത്. അനൂപിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisements

അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്‌പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിച്ചിരുന്നു.

Hot Topics

Related Articles