മണർകാട് : മണർകാട് തലപ്പാടി സെയിന്റ് ജൂഡ് ഗ്ലോബൽ സ്കൂളിഇന്റെയും, പുതുപ്പള്ളി ലിറ്റിൽ കിങ്ഡം ഗ്ലോബൽ പ്രീ സ്കൂളിന്റെയും, കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷഇന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെയിന്റ് ജൂഡ് ഗ്ലോബൽ സ്കൂളിൽ അദ്ധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ ബാലാവകാശസംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി അദ്ധ്യാപകർക്കായി പഠന ക്ലാസ് നയിച്ചു. ബാലാവകാശങ്ങള്‍ സംബന്ധിച്ച ഉടമ്പടികളും, അന്താരാഷ്ട്ര കരാറുകളും, ബാലാവകാശ നിയമങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ആനുകാലികമായി വിലയിരുത്തുകയും ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുതിനുളള പോക്സോ ആക്റ്റ്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയെകുറിച്ചുള്ള ക്ലാസ്സുകളും നടന്നു. സ്കൂൾ പ്രിൻസിപ്പൽ സ്നേഹ സാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ബീന ജേക്കബ്, വിനു സൂസൻ സക്കറിയ, അദ്ധ്യാപകരായ സജിത്ത് ഡി.പി.ഇ., തോമസ് മാത്യു തുടങ്ങിവർ സംസാരിച്ചു.