കോട്ടയം : വെള്ളാവൂർ മണിമല ടീം എമർജൻസി കേരളയ്ക്ക് വാക്കി ടോക്കി കൈമാറി. പുളിങ്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റും നിലവിലെ മെമ്പറുമായ അമ്പിളി ടി ജോസ് ആണ് വാക്കി ടോക്കി കൈമാറിയത്. ടീം എമർജൻസിയുടെ രക്ഷാപ്രവർത്തനങ്ങൾക്കും റസ്ക്യു പ്രവർത്തനങ്ങൾക്കും വാക്കി ടോക്കി മുതൽ കൂട്ടാകും എന്ന് രക്ഷാധികാരി ജെയിംസ് അരീക്കുഴി പറഞ്ഞു. മണിമല യൂണിറ്റ് പ്രസിഡൻ്റ് സഫിൻ ജെയിംസ് അധ്യക്ഷത വഹിച്ചു. യോഗത്തിന് ഷിബു , ഷെജിൻ , ജിത്തു , അരവിന്ദ് , സബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Advertisements


