വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ സമരാനുകൂലികള്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ പ്രകടനവും ധര്‍ണയും നടത്തി. വൈക്കം മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി.എസ്. ജോഷി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ്. സുരേഷ് ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രീതിപ്രഹ്ലാദ്, എകെഎസ്ടിയു ജില്ലാ കമ്മിറ്റി അംഗം പി.ആര്‍.പ്രതാപന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ കെ.പി. ദേവസ്യ,എന്‍. സുദേവന്‍, എം.വി. സുനീഷ്, ബിനോയ്, മേഖലാ സെക്രട്ടറി പി.ആര്‍.ശ്യാംരാജ്, പ്രസിഡന്റ് ഷീല ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.