ടെക്നിക്കൽ ഹൈസ്കൂൾ കായിക കിരീടം പാലക്കാടിന് ; രണ്ടാം സ്ഥാനത്തേക്ക് ഓടിക്കേറി തിരുവനന്തപുരം കുളത്തൂർ

തിരുവനന്തപുരം :    മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 39 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയിൽ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ 118 പോയിന്റുമായി കായിക കിരീടം നിലനിർത്തി .  തിരുവനന്തപുരം  ജില്ലയിലെ നെയ്യാറ്റിൻകര കുളത്തൂർ ടെക്നിക്കൽ  ഹൈസ്കൂൾ ആവേശകരമായ മുന്നേറ്റം നടത്തി 64 പോയിന്റുമായി രണ്ടാമതെത്തി . പാലക്കാട് ജില്ലയിലെ ഷൊർണൂർ 62 പോയിന്റുമായും ചിറ്റൂർ 57

Advertisements

 പോയിന്റുമായും മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി. വിജയികൾക്കുള്ള ട്രോഫികൾ സമാപന സമ്മേളനത്തിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി .ആർ . അനിൽ വിതരണം ചെയ്തു. നെടുമങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ പി.ഹരി കേശൻ നായർ അധ്യക്ഷനായ ചടങ്ങിൽ  സാങ്കേതി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാജശ്രീ എം എസ് ആശംസകൾ അർപ്പിച്ചു.മേളയുടെ ജനറൽ കൺവീനറും നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ടുമായ ബിന്ദു. ആർ നന്ദി പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

        നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിനായിരുന്നു മേളയുടെ സംഘാടന ചുമതല . ഇന്റർ നാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ (ഐ എ എ എഫ് )അംഗീകരിച്ച 58 മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കേരള സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ നടന്ന അവസാന ദിവസത്തെ 7 ഉൾപ്പെടെ 12 മീറ്റ് റിക്കാർഡുകൾ പിറന്ന കായിക മേള സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. അവസാന ദിവസത്തെ മീറ്റ് റിക്കാർഡുകളിൽ 5 വ്യക്തിഗതവും 2 ടീമിനങ്ങളും ഉൾപ്പെടുന്നു. സബ് ജൂനിയർ ബോയ്സ് 4×100 മീറ്റർ റിലേയിൽ 51.68 സെക്കന്റുമായി ഷൊർണൂർ , പാലക്കാടും സീനിയർ ബോയ്സ് 4×400 മീറ്റർ റിലേയിൽ പാലക്കാട് 3 മിനിറ്റ് 51 സെക്കന്റുമായും മീറ്റ് റിക്കാർഡുകൾ കുറിച്ചു . 110 മീറ്റർ ഹർഡിൽസിൽ 20.96 സെക്കന്റുമായി സെലീന മേരി ബി (കുളത്തൂർ, നെയ്യാറ്റിൻകര ,തിരുവനന്തപുരം ) , ജൂനിയർ ഗേൾസ് 200 മീറ്ററിൽ 31.62 സെക്കന്റുമായി വൈഷ്ണവി സി എസ് ( ഷൊർണൂർ ), സീനിയർ ഗേൾസ് 200 മീറ്ററിൽ 30.34 സെക്കന്റുമായി നഹില . എസ് (പാലക്കാട് ), സബ് ജൂനിയർ ബോയ്സ് 200 മീറ്ററിൽ 26.61 സെക്കന്റുമായി ജിതിൻ ഷൈജു അരുൺ ( വെസ്റ്റ് ഹിൽ കോഴിക്കോട് ), സീനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസിൽ 1 മിനിറ്റ് 0.59 സെക്കന്റുമായി അൽ ഷമാൽ ഹുസൈൻ.എം.ഐ (പാലക്കാട് ) എന്നിവരാണ് ഇന്ന് മീറ്റ് റിക്കാർഡ് കുറിച്ചത് .

 3000 മീറ്റർ സീനിയർ ബോയ്സിൽ തിരുവനന്തപുരം കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂളിന്റെ സജു . എസ് ,800 മീറ്റർ സീനിയർ ഗേൾസിൽ അന്ന റെന്നി ഫിലിപ്പ് (ഹരിപ്പാട് , ആലപ്പുഴ ) , സബ് ജൂനിയർ ബോയ്സിൽ രോഹൻ . കെ (പാലക്കാട് ), സീനിയർ ബോയ്സിൽ സജു .എസ് (കുളത്തൂർ )110 മീറ്റർ ഹർഡിൽസ് സീനിയർ ഗേൾസിൽ സെലീന മേരി ബി (കുളത്തൂർ ) , സീനിയർ ബോയ്സിൽ സുജിത് (പാലക്കാട് ) , ജൂനിയർ ബോയ്സിൽ അജ്മോൻ ജോസഫ് (കുളത്തൂർ ) , ബ്രോഡ് ജംപ് ജൂനിയർ ഗേൾസിൽ അനുഷിക . എ .റ്റി (നരുവമ്പ്രം , കണ്ണൂർ ), സബ് ജൂനിയർ ബോയ്സിൽ റിതു നന്ദൻ . ബി ( ചിറ്റൂർ , പാലക്കാട് ), പോൾ വാർട്ട് ജൂനിയർ ബോയ്സിൽ ജോസഫ് പീറ്റർ (അടിമാലി, ഇടുക്കി), സീനിയർ ബോയ്സിൽ രാഹേഷ് .ആർ.എം (കുളത്തൂർ ) , ലോംഗ് ജംപ് സീനിയർ ഗേൾസിൽ ഫിദ ഫാത്തിമ (കൊടുങ്ങല്ലൂർ ,തൃശൂർ ), ഡിസ്കസ് ത്രോ സീനിയർ ബോയ്സിൽ ആദർശ് (മലപ്പുറം ) , സീനിയർ ഗേൾസിൽ ശ്രീലക്ഷ്മി (കൊടുങ്ങല്ലൂർ ) , ജൂനിയർ ബോയ്സിൽ അൽ അമീൻ (കാഞ്ഞിരപള്ളി , കോട്ടയം )  200 മീറ്റർ സീനിയർ ബോയ്സിൽ അൽ ഷാമിൽ ഹുസൈൻ എം ഐ (പാലക്കാട് ), ഹാമർ ത്രോ സീനിയർ ബോയിസിൽ ശ്രീഹരി കെ എസ് ( ഷൊർണൂർ ) 400 മീറ്റർ ഹർഡിൽസ് സീനിയർ ബോയ്സിൽ അൽ ഷാമിൽ ഹുസൈൻ എം ഐ (പാലക്കാട് ), ജൂനിയർ ബോയ്സ് 4 x 100 മീറ്റർ റിലേയിൽ കൊടുങ്ങല്ലൂർ ,സീനിയർ ബോയ്സിൽ പാലക്കാട് , സബ് ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ അഭിനവ് കൃഷ്ണ എസ് (കുളത്തൂർ ), സീനിയർ ബോയ്സ് ലോംങ് ജംപിൽ ഷെസിൻ ബിൻ റഫീഖ് (കുറ്റിപ്പുറം മലപ്പുറം ) എന്നിവർ ഒന്നാം സമ്മാനം നേടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.