തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ തീപിടിച്ച് കത്തിനശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴക്ക്; അപകടം നടന്നത് വിവാഹത്തിനു ആളുകളെ കയറ്റാൻ പോകുന്ന വഴിയെ

തൃശൂർ : ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ തീപിടിച്ച് കത്തിനശിച്ചു. ചേലക്കര കൊണ്ടാഴിയിൽ ആണ് സംഭവം. ഡ്രൈവർ ഇറങ്ങിയോടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലാണ് ഇത്.

Advertisements

വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോകവെയാണ് വാഹനത്തിന് തീപിടിച്ചത്. തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവർ ഹരികൃഷ്ണൻ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ ഉടൻ ട്രാവലറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടെമ്പോ ട്രാവലർ പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാരും ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.

Hot Topics

Related Articles