ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ 13 പുരോഹിതന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉജ്ജയിൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി ദിനത്തിൽ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Advertisements
ഗർഭഗൃഹ’ത്തിലെ ഭസ്മ ആരതിക്കിടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ പതിമൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ചികിത്സ തുടരുകയാണ്’, ജില്ലാ കളക്ടർ നീരജ് സിംഗ് അറിയിച്ചു.