തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 1 മുതൽ 2 വരെ .

കാഞ്ഞിരപ്പള്ളി :പാറത്തോട് തൃപ്പാലപ്ര ഭഗതീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ  ഒന്ന്, രണ്ട്  (ഇടവം – 18, 19 )എന്നീ തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി  വാഴപ്പള്ളി  ബ്രഹ്മശ്രീ ചീരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മേൽ ശാന്തി, കൂത്താട്ടുകുളം കെ.എസ്, ബാലചന്ദ്രൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ, പ്രസാദശുദ്ധി ക്രിയകൾ, നവക, പഞ്ചഗവ്യാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, വിശേഷാൽ ദീപാരാധന, നിറദീപം, അത്താഴ പൂജ , എതിരേല്പ്, കളംപൂജ തുടങ്ങിയ ചടങ്ങുകൾ നടത്തപ്പെടും. 

Advertisements

            ഒന്നാം തീയതി ബുധൻ വൈകുന്നേരം 5 ന് തിരുനട തുറക്കൽ, 6.30 ന് ദീപാരാധന, 7 ന് പ്രസാദശുദ്ധി ക്രിയകൾ, 8 ന് അത്താഴ പൂജ , രണ്ടിന് വ്യാഴം  രാവിലെ 4 ന് പള്ളിയുണർത്തൽ ,നിർമ്മാല്യ ദർശനം, 5 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 8 ന് നവക- പഞ്ചഗവ്യാഭിക്ഷേകം, തുടർന്ന് ഉച്ചപൂജ – ശ്രീഭൂതബലി, വൈകുന്നേരം 5 ന് നടതുറക്കൽ, 6.30 ന് വിശേഷാൽ ദീപാരാധന, 7.30 ന് അതാഴപൂജ, 8.30 ന് എതിരേല്പ് – കളം പൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് അഡ്വ എം എസ് മോഹനൻ ,എം ജി ബാലകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.