തിരുവനന്തപുരം: ഒരു വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇഷ്ടവരദായിനി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനുള്ള ദിനമെത്തി.
വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് ആറ്റുകാലിലും പരിസരത്തുമായി അനുഭവപ്പെടുന്നത്. തലസ്ഥാന നഗരി മുഴുവനും പൊങ്കാലയടുപ്പുകള്‍ നിറഞ്ഞു. അതിരാവിലെ തന്നെ വിശ്വാസികള്‍ നഗരത്തിലേയ്ക്ക് എത്തിത്തുടങ്ങി. തിരക്ക് നിയന്ത്രിക്കാൻ ആറ്റുകാലിലും നഗരങ്ങളിലെ മറ്റിടങ്ങളിലുമായി വൻ പൊലീസ് സന്നാഹമുണ്ട്. നേർച്ച നിറവേറ്റാനായി താലപ്പൊലിയേന്തിയെത്തിയ കുട്ടികളുടെ നീണ്ട നിരയും ക്ഷേത്രത്തില്‍ കാണാം. കഴിഞ്ഞതവണത്തേക്കാള്‍ തിരക്ക് അധികരിച്ചതിനാല്‍ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 10.30ന് പൊങ്കാലയടുപ്പില്‍ തീപകരും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയാണ് ശ്രീകോവിലില്‍ നിന്ന് ദീപം പകരുന്നത്. പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്ബോള്‍ അനന്തപുരി യാഗഭൂമിയാകും. 2.30നാണ് നിവേദ്യം. ഭക്തലക്ഷങ്ങള്‍ക്ക് കുടിനീരും ഭക്ഷണവും നല്‍കാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവും തയ്യാറായിക്കഴിഞ്ഞു. പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയും സർവസജ്ജമായി നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നഗരത്തിലിന്ന് ഗതാഗത നിയന്ത്രണമുണ്ട്. ഭക്തർക്കായി കെഎസ്‌ആർടിസി 500 സർവീസ് നടത്തുന്നുണ്ട്.