കൊല്ലം : ക്ഷേത്രങ്ങളിലെ നിലവിളക്കുകള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം വീട്ടില്‍ മധുസൂദനന് പിള്ള (52)യെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ഞായറാഴ്ച രാത്രി 12 മണിയ്ക്ക് വാത്തികുളം നെടുങ്കയില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷ്ടിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷ്ടിച്ച് ചാക്കിലാക്കി കടക്കുന്നതിനിടെ ശബ്ദം കേട്ട് സമീപവാസികൂടിയായ പൂജാരി കണ്ണന് ഓടിയെത്തി. എന്നാല്‍ കണ്ണനെ അക്രമിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൂജാരി വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചു. അസമയത്തെ അറിയിപ്പ് കേട്ട് നാട്ടുകാര്‍ പാഞ്ഞെത്തി. പിന്നാലെ നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന് മുകളില്‍ ഒളിച്ചിരുന്ന മധുസൂദനന് പിള്ളയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കുറത്തികാട് പൊലീസിന് കൈമാറി. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.