അരൂരിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ട്യൂഷൻ ക്ലാസിൽ കുട്ടി സങ്കടത്തിലായിരുന്നു എന്ന് ടീച്ചറിന്റെ മൊഴി 

ആലപ്പുഴ: അരൂരിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് – ധന്യ ദമ്പതികളുടെ മകൻ കശ്യപ് (10) ആണ് മരിച്ചത്. വീട്ടിലെ മുകൾ നിലയിലെ മുറിയിൽ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

Advertisements

അരൂർ സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച കശ്യപ്. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങളായി അരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അസുഖ ബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. മരിക്കുന്നതിന് മുൻപ് ട്യൂഷൻ ക്ലാസിലെത്തിയപ്പോഴും കുട്ടി സങ്കടത്തിലായിരുന്നുവെന്നാണ് ട്യൂഷൻ ടീച്ചർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ അരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.