ദില്ലി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം. നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതിനിടെയാണ് അപകടമെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രയാഗ് രാജിലെ ശാസ്ത്രി പാലത്തിന് സമീപം ആണ് തീ കണ്ടത്. തീ പിടിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയിൽ പുക ഉയര്‍ന്നതും പരിഭ്രാന്തി പരത്തി. തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.