ഖാബിർ പക്ദൂൻഖ്വാ: പാകിസ്ഥാനിലെ അഫ്ഗാന്‍ അതിർത്തിയിലുള്ള ഖാബിർ പക്ദൂൻഖ്വായിലെ പൊലീസ് കോംപൌണ്ടില്‍ നടന്ന ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്.
പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പാണ് ആക്രമണണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. പാകിസ്ഥാന്‍ സൈന്യം ബേസ് ക്യാംപായി ഉപയോഗിച്ചിരുന്ന പൊലീസ് കോപൌണ്ടിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ചെത്തിയ വാഹനം ഇടിച്ച് കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഫോടക വസ്തുക്കൾ നിറച്ചെത്തിയ ട്രെക്കുമായി മതിൽ തകർത്ത് എത്തിയ ചാവേർ ക്യാംപിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന വെടികോപ്പുകളും പൊട്ടിത്തെറിച്ചതോടെയാണ് വലിയ അപകടമുണ്ടായതെന്നാണ് സൂചന. പുലർച്ചെ സമയത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും ഉറങ്ങിക്കിടന്ന സൈനികരാണ്. ആക്രമണത്തിൽ ആറ് തീവ്രവാദികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.