ദില്ലി: ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ വാഹനങ്ങൾ ഇറക്കുമതി ചെയ്ത് വിൽക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ മുതൽ ഇന്ത്യയിലെ ബെർലിൻ പ്ലാന്റിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങൾ ടെസ്‌ല വിറ്റേക്കും. ഏകദേശം 25,000 യുഎസ് ഡോളർ അതായത്, ഏകദേശം 21 ലക്ഷം രൂപ വില വരുന്ന വിലകുറഞ്ഞ ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും ടെസ്‌ല വിൽക്കുക എന്നാണ് സൂചന.
മുംബൈയിലെ ബികെസിയെയും ഡൽഹിയിലെ എയ്‌റോസിറ്റിയെയും പോലുള്ള സുപ്രധാന സ്ഥലങ്ങളിൽ ടെസ്‌ല ഷോറൂമുകൾ ആരംഭിച്ചേക്കും. ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ടെസ്‌ല ഇൻക് ഇന്ത്യയിൽ നി്യനം ആരംഭിച്ചിട്ടുണ്ട്. കസ്റ്റമർ ഫേസിംഗ്, ബാക്ക് എൻഡ് ജോലികൾ ഉൾപ്പെടെ 13 തസ്തികകളിലേക്കാണ് ടെസ്‌ല ജീവനക്കാരെ ക്ഷണിച്ചിട്ടുള്ളത്. കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിൽ ആണ് നിയമനം സംബന്ധിച്ച പോസ്റ്റ് വന്നിരിക്കുന്നത്.
അഡ്വൈസർ, ഇൻസൈഡ് സെയിൽസ് അഡ്വൈസർ, കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സർവീസ് മാനേജർ, ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, സർവീസ് മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, സ്റ്റോർ മാനേജർ, അഡ്വൈസർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ തുടങ്ങിയ റോളുകളിലേക്കാണ് നിയമനം നചത്തുന്നത്.
സർവീസ് ടെക്‌നീഷ്യൻ, വിവിധ അഡൈ്വസറി റോളുകൾ എന്നിവയുൾപ്പെടെയുള്ള, കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും നിയനം വരുന്നത് മുംബൈയിലും ഡൽഹിയിലുമാണ്. അതേസമയം കസ്റ്റമർ എൻഗേജ്‌മെൻ്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലെ നിയനം മുംബൈയിലേക്ക് മാത്രമാണ്.
ടെസ്‌ല ഇന്ത്യൻ തലസ്ഥാനത്ത് ഡീലർഷിപ്പ് ആരംഭിക്കാൻ സ്ഥലം തേടുകയാണെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. ടെസ്‌ലയുടെ പ്രൊജക്റ്റിനായി റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ ഡിഎൽഎഫ് ഇന്ത്യയുമായും പ്രാരംഭ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല.