75-ാം വയസിൽ താൻ ഒരു പെൺകുഞ്ഞിന്റെ പിതാവായെന്ന വെളിപ്പെടുത്തലുമായി ടെസ്ല ഉടമ എലോൺ മസ്ക്കിന്റെ പിതാവ് എരോൾ മസ്ക്ക്.മൂന്ന് വർഷം മുമ്ബായിരുന്നു കുഞ്ഞ് ജനിച്ചതെന്നും അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നും എരോൾ മസ്ക്ക് വ്യക്തമാക്കി.മുപ്പത്തിയഞ്ചുകാരിയായ യാന ബെസിഡെൻഹൗട്ടാണ് കുഞ്ഞിന്റെ അമ്മ. എരോളിന്റെ രണ്ടാം ഭാര്യയായ ഹെയ്ദി ബെസിഡെൻഹൗട്ടിന്റെ ആദ്യ വിവാഹത്തിലെ മകളാണ് യാന ബെസിഡെൻഹൗട്ട്. എരോളിന്റെ ആദ്യ വിവാഹത്തിലെ മകനാണ് എലോൺ മസ്ക്ക്.
ഇരുപത് വർഷത്തിലേറെ ഒരുമിച്ചു കഴിഞ്ഞിരുന്ന എരോളിനും ഹെയ്ദിക്കും രണ്ട് മക്കളുമുണ്ട്.യാനയിൽ തനിക്ക് ജനിച്ച കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും എരോൾ പറയുന്നു.ആ കുഞ്ഞ് തന്റേത് തന്നെയാകാനാണ് സാദ്ധ്യതയെന്നും തന്റെ മറ്റ് രണ്ട് പെൺമക്കളുടെയും അതേ പകർപ്പാണ് കുട്ടിയ്ക്കെന്നും എരോൾ പറഞ്ഞു. ഒരു മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്നത് തന്നെ കുട്ടികളെ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയാണെന്നും എരോൾ കൂട്ടിച്ചേർത്തു.