ന്യൂസ് ഡെസ്ക് : വാട്‌സ്‌ആപ്പ് ചാനലില്‍ അഡ്മിന്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. വൈകാതെ തന്നെ വാട്സ്‌ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ഉപയോക്താക്കളുമായുള്ള ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് അനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നത്. ഇമോഷന്‍സ്, എക്സ്പ്രഷന്‍സ് എന്നിവ കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ക്കാണ് രൂപം നല്‍കുക. അടുത്തിടെയാണ് വാട്സ്‌ആപ്പ് ചാനല്‍ ഫീച്ചര്‍ കൊണ്ടുവന്നത്.
അതേസമയം ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനിമുതല്‍ പ്രൊഫൈല്‍ വിവരങ്ങള്‍ കാണിക്കും. ആന്‍ഡ്രോയിഡിലുള്ള വാട്‌സ്‌ആപ്പ് ബീറ്റയില്‍ ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങി. ഉപയോക്താക്കള്‍ ഓഫ് ലൈനിലാണെങ്കില്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവര്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ലാസ്റ്റ് സീനും സ്റ്റാറ്റസും മാറി മാറി കാണിക്കുകയും ചെയ്യും. ഇത് ചാറ്റ് വിന്‍ഡോയില്‍ നിന്ന് ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗം ചെക്ക് ചെയ്യാന്‍ സഹായിക്കും. വാട്‌സ്‌ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. എന്നാല്‍ ഐഒഎസില്‍ ഫീച്ചര്‍ എപ്പോഴെത്തുമെന്നതില്‍ വ്യക്തതയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസമാണ് വാട്‌സ്‌ആപ്പ് എഐ ചാറ്റ്ബോട്ടിന്റെ വാര്‍ത്ത പുറത്തുവന്നത്. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്‌ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷോര്‍ട്ട്കട്ട് ബട്ടണ്‍ പോലുള്ള നിരവധി പുതിയ ഫീച്ചറുകളാണ് വാട്‌സ്‌ആപ്പ് പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്സ് ചാറ്റുകള്‍, ഇമെയില്‍ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
കമ്ബനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ചില വാട്‌സ്‌ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകും.