കൊച്ചി: ചെമ്മീൻ നോവല്‍ ജപ്പാൻ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രശസ്തയായ ജപ്പാൻ സ്വദേശിയും സാഹിത്യകാരിയുമായ തക്കാക്കോ തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി വരാപ്പുഴ കൂനൻമാവിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു മരണം.
Advertisements
ജപ്പാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വര്‍ഷമായി കൊച്ചിയിലാണ് കുടുംബ സമേതം താമസിക്കുന്നത്. ജപ്പാനില്‍ നിന്ന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി ദ്വിഭാഷിയായും പ്രവര്‍ത്തിച്ചിരുന്നു. 10 വര്‍ഷം കുസാറ്റില്‍ ജാപ്പനീസ് ഭാഷ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട്.