അ​ര​നൂ​റ്റാ​ണ്ട് കാ​ത്തി​രി​പ്പി​ന് വി​രാ​മം: “തലശ്ശേരി മാഹി ബൈപ്പാസ്” ഇന്ന് നാടിന് സമർപ്പിക്കും; ഉദ്ഘാടനം പ്രധാനമന്ത്രി ഓൺലൈനായി നിർവഹിക്കും

കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കിത്തുടങ്ങും. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.45 മീറ്റർ വീതിയിൽ 18.6 കിലോ മീറ്റർ നീളത്തിൽ ബൈപ്പാസ് പൂർത്തിയാവുന്നത്. 

Advertisements

1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കണ്ണൂരിലെ സ്ഥാനാർഥി സി രഘുനാഥും ബൈപ്പാസിലൂടെ റോഡ് ഷോ നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അ​ര​നൂ​റ്റാ​ണ്ടുകാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മമിട്ടാണ് വടക്കേ മലബാറിന്‍റെ ഗതാഗതമേഖലയിൽ വിപ്ലവമാകുന്ന  തലശേരി -മാ​ഹി ബൈ​പ്പാ​സ് തുറക്കപ്പെടുന്നത്. കാലങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.  18 കിലോമീറ്റർ പാതയിൽ അവസാന മിനുക്ക് പണികളാണ് പുരോഗമിക്കുന്നത്. തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.

മാ​ഹി, ത​ല​ശേരി പ​ട്ട​ണ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​തെ മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ 20 മി​നിറ്റ് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാം. ത​ലശേ​രി, മാ​ഹി പ​ട്ട​ണ​ങ്ങ​ളി​ലെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ഈ ​ആ​റു​വ​രി പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല​ട​ക്കം 1181 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലെ ഇകെ.കെ ക​മ്പ​നി​ക്കാ​ണ് നി​ർ​മ്മാ​ണ ചു​മ​ത​ല. 2021 ലാ​യി​രു​ന്നു പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യം, കോ​വി​ഡ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം നീ​ണ്ടു​പോ​യി. ബാ​ല​ത്തി​ൽ പാ​ലം പ്ര​വൃ​ത്തി ന​ട​ക്ക​വെ 2020 ൽ ​ഇ​തി​ന്റെ ബീ​മു​ക​ൾ പു​ഴ​യി​ൽ പ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​ത്. 900 മീ​റ്റ​ർ നീ​ള​മാ​യി​രു​ന്നു പാ​ല​ത്തി​ന്റേ​ത്. വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ദേ​ശീ​യ​പാ​ത വി​ഭാ​ഗം പാ​ല​ത്തി​ന്റെ നീ​ളം വീ​ണ്ടും 66 മീ​റ്റ​ർ കൂ​ടി നീ​ട്ടിയിരുന്നു. 

പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്. 2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്‍റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു.

ടോൾ നിരക്കുകൾ

തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്കുകൾ നിശ്ചയിച്ചു. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ബസുകൾക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം. 

ഇരുവശത്തേക്കും യാത്രയുണ്ടെങ്കിൽ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ നല്‍കേണ്ടി വരും. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും.

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയിൽ നിലവിൽ കല്യാശ്ശേരിയിൽ ടോൾ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററിൽ ഒരു ടോൾ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കിൽ ദേശീയപാതാ നവീകരണം പൂർത്തിയായാൽ മാഹി ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.