തലയോലപ്പറമ്പ് വടകര നോർത്ത് ശാഖയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം നടത്തി

ഫോട്ടോ: വടകര നോർത്ത് എസ് എൻ ഡി പി ശാഖായിൽ നടന്ന 98-ാമത്
മഹാസമാധി സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും തലയോലപ്പറമ്പ്
യൂണിയൻ പ്രസിഡൻ്റ് ഇ. ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ സമീപം

Advertisements

തലയോലപ്പറമ്പ്:എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വടകര നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ 98-ാമത് മഹാസമാധിദിനാചാരണം നടത്തി.ശാഖായോഗം, വനിതാസംഘം,യൂത്ത് മൂവ്മെൻ്റ്,കുടുംബയൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മഹാസമാധി സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും തലയോലപ്പറമ്പ്
യൂണിയൻ പ്രസിഡൻ്റ് ഇ. ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാഖാ പ്രസിഡന്റ്‌ വി.വി.വേണപ്പൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ സമാധി സന്ദേശംനൽകി. ശാഖാ സെക്രട്ടറി ഡി.സജീവ് നിരപ്പത്ത്, വൈസ് പ്രസിഡന്റ്‌ എം.കെ. അനിൽകുമാർ,വനിതാ സംഘം വൈസ് പ്രസിഡന്റ്‌ വത്സലമോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles