ഫോട്ടോ: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്എസ്എൻഡിപി യൂണിയൻ്റെ ആഭിമുഖ്യത്തിൽ തലയോലപറമ്പ് കെ ആർ ഓഡിറ്റോറിയത്തിൽ നടന്ന ഗുരുജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഇ. ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു
തലയോലപറമ്പ്: കെആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിൻ്റെ 171-ാമത് ജയന്തി ആഘോഷിച്ചു. ജയന്തി ആഘോഷങ്ങളുടെ ഭാഗമായിതലപ്പാറ ഗുരുദേവ പ്രാർത്ഥനാലയത്തിന് മുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ അണി ചേർന്നു.വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പീതവർണത്തിലുള്ള കുടകൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് ചാരുതയേകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ,യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു,വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതംസുരേഷ് ബാബു,വനിതാ സംഘംയൂണിയൻ പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, അഭിലാഷ് രാമൻകുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷയാത്ര കെ ആർ ഓഡിറ്റോറിതിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ഗുരു ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഇ. ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.കെ.വേണുഗോപാൽ, മുദ്ര കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ. എസ്.വിനോദ്, യു.എസ്. പ്രസന്നൻ,ബിജുരാഘവൻ, ഗൗതംസുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, ധന്യപുരുഷോത്തമൻ, ഷിബുമലയിൽ,വത്സ മോഹനൻ, അമ്പിളി ബിജു,സിമിബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.