31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പെരുവ : ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ 1994 എസ്എസ്എൽസി ബാച്ചിൻ്റെ (31 വർഷത്തിന് ശേഷം ) പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 4-ാം തീയതി സ്കൂൾ ഹാളിൽ വെച്ച് നടത്തി. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് ദീപു ചേരുംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വെള്ളൂർ ഭാവൻസ് ന്യൂസ് പ്രിൻറ് വിദ്യാലയത്തിലെ കമ്പ്യൂട്ടർ അധ്യാപകൻ അനീഷ് എം എൻ സ്വാഗതവും തുടർന്ന് സ്കൂൾ മുൻ പ്രഥമ അധ്യാപകൻ എം സി നാരായണനും, സ്കൂൾ പ്രിൻസിപ്പൽ മണിയും ചേർന്നു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ഷാജി ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി. പ്രസ്തുത സംഗമത്തിൽ അറുപതോളം പൂർവ്വ വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു . അധ്യാപകർക്കു മോമെന്റൊയും ഷാലും നൽകി ആദരിക്കുകയും ചെയിതു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.