കോട്ടയം : തലയോലപ്പറമ്പ് മറവൻതുരുത്തിലെ പ്ലാവ് വിവാദത്തിൽ വിശദീകരണവുമായി സിപിഎം രംഗത്ത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്തിട്ടാണ് വിശദീകരണം രംഗത്ത് വന്നിരിക്കുന്നത്. എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെയാണ് സിപിഎം വിശദീകരണക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
സി.പി.എം ഏരിയ കമ്മറ്റിയുടെ വിശദീകരണം ഇങ്ങനെ –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐ എമ്മിനെതിരായ അപവാദ പ്രചരണങ്ങൾ തിരിച്ചറിയുക.
തലയോലപ്പറമ്പ് :
മറവൻതുരുത്ത് ഗവ. യു പി സ്കൂൾ വളപ്പിലെ പ്ലാവ് മരം വെട്ടിമാറ്റിയത് സംബന്ധിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് സിപിഐ എമ്മിനെതിരായി ചിലർ നടത്തുന്ന പ്രചരണം തികച്ചും അപഹാസ്യമാണ്. പ്ലാവ് മരം ലേലത്തിൽ വാങ്ങിയ വ്യക്തിയിൽ നിന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ വില നൽകി വാങ്ങിയത്. എന്നിരുന്നാലും ജനപ്രതിനിധിയായ പെതുപ്രവർത്തകൻ കാട്ടേണ്ട ജാഗ്രത ഇക്കാര്യത്തിൽ വി ടി പ്രതാപൻ കാട്ടിയില്ല എന്നതിനാലാണ് തരംതാഴ്ത്തൽ നടപടി സിപിഎം ഏരിയാ കമ്മിറ്റി കൈക്കൊണ്ടത്.
വസ്തുത ഇതാണെന്നിരിക്കെ സിപിഐ എം ഒത്താശ ചെയ്ത് സംരക്ഷിക്കുന്നു എന്നുള്ള കോൺഗ്രസ്, ബിജെപി ആരോപണം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം വച്ചുകെണ്ട് മാത്രമാണ്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി സിപിഐ എമ്മിനെയും മറവൻതുരുത്ത് പഞ്ചായത്ത് ഭരണ നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുവാനുമുള്ള ഇക്കൂട്ടരുടെ നീക്കങ്ങളെ ജനകീയമായി പ്രതിരോധിക്കുമെന്നും , ദുഷ്ടലാക്കോടെ പ്രചരണം നടത്തുനവരുടെ പൊയ്മുഖം ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐ എം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അഭ്യർത്ഥിച്ചു.
കെ ശെൽവരാജ്
സെക്രട്ടറി,
സിപിഐ എം തലയോലപ്പറമ്പ്
ഏരിയാ കമ്മിറ്റി