തലയോലപറമ്പ് : ചെമ്പിലരയൻ ജലോത്സവം 29ന് മുറിഞ്ഞ പുഴയിൽ നടക്കും. ചെമ്പ് പഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന ജലോത്സവത്തിൻ്റെ വിജയത്തിനായി ജനപ്രതിനിധികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ചെമ്പിലരയൻ ബോട്ട് ക്ലബ് എന്നിവരുടെ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എം പി, സി.കെ. ആശ എംഎൽഎ, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓഡിനേറ്റർ കെ.രൂപേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ഗ്രാമ സ്വരാജ് ബാങ്ക് പ്രസിഡൻ്റ് പി.ജി. രാജേന്ദ്രൻ എന്നിവർ രക്ഷാധികാരികളായ സംഘാടക സമിതിക്ക് രൂപം നൽകി.
പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യസുകുമാരൻ (ചെയർപേഴ്സൺ), എസ്.ഡി.സുരേഷ് ബാബു (വർക്കിംഗ് ചെയർമാൻ), കെ.കെ. രമേശൻ (ജനറൽ കൺവീനർ), കെ.എസ്. രത്നാകരൻ (ട്രഷറർ), കെ.വിജയൻ, ടി.എൻ.സിബി , ടി.സി.ഷൺമുഖൻ, എ.പി.ജയൻ, വി.കെ. ശശിധരൻ, പി.കെ. വേണുഗോപാൽ (വൈസ് ചെയർമാൻമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.