തലയോലപ്പറമ്പ് : മലയാളത്തിൻ്റെ കഥാകാരൻ എം.ടി. വാസുദേവൻനായരുടെ 91-ാമത് ജന്മദിനം വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ,ബഷീർ അമ്മ മലയാളം,എംടിവി ഫൗണ്ടേഷൻ, തലയോലപ്പറമ്പ് ഫെഡറൽ ബാങ്ക് ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ചു. തലയോലപറമ്പ് ഫെഡറൽ നിലയത്തിനുള്ളിൽ നടന്ന ജന്മദിനാഘോഷം എം ടി വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കരുണാകരൻ എം.ടി. കഥകൾ വായിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡും സീനിയർ മാനേജരുമായ അക്ഷയ് എസ്.പുളിമൂട്ടിൽ ജന്മദിന കേക്കുമുറിച്ച് ബാങ്കിലെത്തിയവർക്ക്നൽകി ആഹ്ലാദം പങ്കിട്ടു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ എം.എസ്.ഇന്ദു,കവി സി.ജി.ഗിരിജൻ ആചാരി എന്നിവർ എം.ടി.യെക്കുറിച്ച് എഴുതിയ കവിതകൾ ആലപിച്ചു. ഡോ. എസ്.പ്രീതൻ , എം. കെ. കണ്ണൻ, ഫെഡറൽ ബാങ്ക് ജീവനക്കാരായ ജോബി ജോസ്, അഞ്ജലി.വി. നായർ , ജിഷ്ണു . പി.ഗോപൻ, കെ.പി. ആരതി എന്നിവർ പ്രസംഗിച്ചു.