തലയോലപ്പറമ്പ് : രാഷ്ട്ര ശില്പി ജവാഹർലാൽ നെഹ്റുവിൻ്റെ 135 -ാമത് ജന്മദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ടൗൺ പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്മാരക ജംഗ്ഷനിൽ നടത്തിയ നെഹ്റു അനുസ്മരണം മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് കോൺഗ്രസ്സ് വൈക്കം യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. എസ്. ശ്രീകാന്ത് സോമൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡൻ്റ് എൻ.സി. നടരാജൻ അദ്ധ്യക്ഷത വഹിച്ച്. ഇ.കെ. രാധാകൃഷ്ണൻ, പി.എസ്. ഷിജോ , കെ.ഇ. ജമാൽ, പ്രമോദ് ചാഴൂരൻ, എം. എസ്. ഷൈൻ, പി. സി.ജോർജ് കദളി കാട്, എൻ.ഒ മാധവൻ, വി.ജെ. ബാബു, നളിനകുമാർ എന്നിവർ പങ്കെടുത്തു.
Advertisements