തലയോലപ്പറമ്പ് : യൂണിയനിൽ സംയുക്ത ഗുരുജയന്തി ആഘോഷം നാളെ സെപ്റ്റംബർ ഏഴ് ഞായറാഴ്ച തലയോലപ്പറമ്പ് യൂണിയനിൽ സംയുക്തമായി
171ആമത് ഗുരുജയന്തി ആഘോഷങ്ങൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉൽഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ജയന്തി സന്ദേശം നൽകും.
യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സ്വാഗതം ആശംസിക്കും30 ശാഖകളുടെയും സംയുക്തഘോഷ യാത്ര തലപ്പാറ പ്രാർത്ഥനാലയത്തിനു മുന്നിൽ നിന്നും 2.30 ന് ആരംഭിക്കും. യൂണിയൻ നേതാക്കൾ നേതൃത്വം നൽകും. ബാണ്ടുമേളം, ടാബ്‌ലോകൾ, പഞ്ചാരി മേളം തുടങ്ങിയവയും ഉണ്ടായിരിക്കും. ഘോഷയാത്ര തലയോലപ്പറമ്പ് ജംഗ്ഷനിൽ കെ ആർ. ഓഡിറ്ററിയത്തിന് മുന്നിൽ സമാപിക്കും. തുടർന് ജയന്തി സമ്മേളനംനടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ,പി കെ. വേണുഗോപാൽ, കെ എസ് വിനോദ്, യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ,ബിജു രാഘവൻ, വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, വാൽസമോഹനൻ, അമ്പിളി ബിജു, രാജി ദേവരാജൻ, സിനിബിനോ യി, ശാഖാ പ്രസിഡന്റ് മാർ,സെക്രട്ടറി മാർ എസ്എൻഡിപി യൂണിയനിൽ30 ശാഖകളുടെയുംസംയുക്ത നേതജയന്തി സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ, വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.