തലയോലപ്പറമ്പിൽ കെ പി എം എസ് യൂണിയൻ നേതൃത്വത്തിൽ അവിട്ട ദിനാഘോഷം നടത്തി

ഫോട്ടോ:കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162-ാമത് ജയന്തി സമ്മേളനം തലയോലപറമ്പ് സെൻട്രൽ ജംഗ്ഷനിൽ അഡ്വ.കെ.ഫ്രാൻസീസ് ജോർജ് എംപി.ഉദ്ഘാടനം ചെയ്യുന്നു

Advertisements

തലയോലപ്പറമ്പ്: കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162-ാമത് ജയന്തി അവിട്ടാഘോഷം നടത്തി. തലയോലപ്പറമ്പ് യൂണിയന്റെ കീഴിലുള്ള18 ശാഖയോഗങ്ങളിലും പുഷ്പാർച്ചന, മധുര പലഹാര വിതരണം, കലാപരിപാടികൾ, അനുസ്മരണ യോഗങ്ങൾ എന്നിവ നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയന്റെ നേതൃത്വത്തിൻ തലയോലപ്പറമ്പ് ടൗണിൽ വൈകുന്നേരം ആറിന് പള്ളിക്കവലയിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. വാദ്യമേളങ്ങൾ,നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി.തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം അഡ്വ.കെ.ഫ്രാൻസീസ് ജോർജ് എംപി.ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ഇരുണ്ടകാലത്ത് പ്രകാശത്തിൻ്റെ നാളം തെളിയിച്ച മഹത് വ്യക്തിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് എംപി ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡന്റ് സി.എ.കേശവൻ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ജന്മദിന സന്ദേശം നൽകി.

ജില്ലാ പഞ്ചായത്തംഗം ടി.എസ്.ശരത്,വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, കല്ലറപഞ്ചായത്തംഗം രമേശ് കാവിമറ്റം, കെപിഎംഎസ് യൂണിയൻ ട്രഷറർ എസ്.പുഷ്പകുമാർ, യൂണിയൻസെക്രട്ടറി മിനിസിബിതുടങ്ങിയവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

ഘോഷയാത്രയ്ക്ക് യൂണിയൻ നേതാക്കളായ ജമീല ഷാജു,ഒ.വി.പ്രദീപ്, കെ.കെ.സന്തോഷ്,പി.കെ.ബിനോയ് ,ആശ ഫെനിൽ ,വി.സി. ജയൻ, അനുമോൾ ഷിബു, നീതുബാലൻ തുടങ്ങിയവൻ നേതൃത്വം നൽകി.

Hot Topics

Related Articles