കന്യാസ്ത്രീകളുടെ അറസ്റ്റ് : തലയോലപ്പറമ്പിൽ പ്രതിഷേധ റാലി നടത്തി

ഫോട്ടോ:ഛത്തീസ്ഗഢിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചകന്യാസ്ത്രീകളുടെ മോചനത്തിനായി തലയോലപ്പറമ്പ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി.

Advertisements

തലയോലപ്പറമ്പ് :
ഛത്തീസ്ഗഢിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച കന്യാസ്ത്രീകളുടെ മോചനത്തിനായി തലയോലപ്പറമ്പ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. പള്ളിയിൽ നിന്നാരംഭിച്ച് നഗരം ചുറ്റി പള്ളിക്കവലയിലെ കപ്പേളയ്ക്ക് മുന്നിൽ റാലി സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, കുര്യാ ക്കോസ് മഠത്തിക്കുന്നേൽ, ബേബി പുത്തൻപറമ്പിൽ, ജോൺസൻ കൊച്ചു പറമ്പിൽ,റിൻസൺ പന്നിക്കോട്ടിൽ,തങ്കച്ചൻ കളമ്പുകാട്, ഇമ്മാനുവേൽ അരയത്തേൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles