തലയോലപ്പറമ്പ്:സാമൂഹ്യ വിരുദ്ധർ വീടിൻ്റെ ജനൽ ചില്ലും ബാത്ത്റൂമിൻ്റെ വാതിലും തകർത്തതായി പരാതി.തലയോലപറമ്പ് ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം രാജഭവനിൽ ശിവപ്രശാന്തിന്റെ വീടിൻ്റെ ജനൽചില്ലും ബാത്ത്റൂമിലെ വാതിലുമാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തല്ലി തകർത്തത്.ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടാണിത്.തൊഴിലാളികൾ പണി കഴിഞ്ഞു വന്നപ്പോൾ വീടിൻ്റെ ജനൽച്ചില്ല് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്.വീട്ടുടമ പോലീസിൽ പരാതി നൽകി. ചിരട്ടക്കടവ് മോട്ടോർതറ, ആലഞ്ചേരി പാടത്തിൻ്റെ ഫാംറോഡ് എന്നിവടങ്ങളിൽ രാത്രികാലങ്ങളിൽ നിരവധിപേരാണ് എത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
Advertisements