തലയോലപ്പറമ്പിൽ കാർഷിക സെമിനാറും കാർഷിക വിളകളുടെയും ഉപകരണങ്ങളുടെയും  പ്രദർശനവും സംഘടിപ്പിച്ചു

തലയോലപ്പറമ്പ്: സിപിഎം തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിനോടനുബന്ധിച്ച്   കാർഷിക സെമിനാറും കാർഷിക വിളകളുടെയും ഉപകരണങ്ങളുടെയും  പ്രദർശനവും സംഘടിപ്പിച്ചു. വടയാർ ഇളങ്കാവ് മൈതാനിയിൽ ചേർന്ന സമ്മേളനം കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 

Advertisements

കർഷകസംഘം ഏരിയ പ്രസിഡന്റ് പി.വി. ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു.സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ്, ജില്ലാ കമ്മിറ്റി അംഗം എം.പി. ജയപ്രകാശ്,ഏരിയ കമ്മറ്റി അംഗങ്ങളായ ഡോ.സി.എം . കുസുമൻ, വി.കെ. രവി, അബ്ദുൽ സലിം, എ.പി.ജയൻ, കെ. എസ്. വേണുഗോപാൽ, എ. പത്രോസ്, എസ്. അരുൺകുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി ടി.ആര്‍. സുഗതൻ, ജില്ലാ കമ്മിറ്റി അംഗം ജയശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർഷിക സെമിനാറിന്റെ ഭാഗമായി നടത്തിയ കാർഷിക പ്രദർശനം ശ്രദ്ധേയമായി. വിവിധയിനത്തിൽപ്പെട്ട പഴവർഗങ്ങൾ,ചേമ്പ്, ചേന,കാച്ചിൽ, ഇഞ്ചി,മഞ്ഞൾ, കുരുമുളക്, വ്യത്യസ്തയിനത്തിൽപ്പെട്ട പച്ചക്കറികൾ തുടങ്ങി വടയാറിലെ കർഷകർ ഉൽപാദിപ്പിച്ച വിളകളാണ് കാർഷിക പ്രദർശനത്തെ ആകർഷണീയമാക്കിയത്.ട്രാക്ടർ അടക്കമുള്ള കാർഷിക ഉപകരണങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.  പഴമയുടെ തനിമ ചോരാതെ മുളയും അടക്കാമരവും തെങ്ങോലയും ഉപയോഗിച്ച് വടയാറിൽ നിർമ്മിച്ച ലോക്കൽ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ഏരിയ സെക്രട്ടറി കെ. ശെൽവരാജ് നിർവഹിച്ചു.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.