ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവം; 22 കാരൻ പിടിയിൽ.

തലയോലപ്പറമ്പ്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ പിടിയിൽ. തിc crരുവനന്തപുരം
വട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. ഇൻസ്റ്റാ ഗ്രാം വഴി പരിചയപ്പെട്ട ശേഷം 16 കാരിയെ
വിവാഹ വാഗ്ദാനം നല്കിയ ശേഷം വീട്ടിൽ എത്തി കഴിഞ്ഞ ജനുവരി മുതൽ നിരവധി തവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം പുറത്ത് പറയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തെളിവുകൾ ശേഖരിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Advertisements

Hot Topics

Related Articles