തലയോലപ്പറമ്പ് ബഷീർ സ്മാരക സമിതി മികച്ച കർഷകരെ ആദരിച്ചു

ഫോട്ടോ: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരേയും സാമൂഹ്യ പ്രവർത്തകരേയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച യോഗം വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻഅനീസ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

തലയോലപ്പറമ്പ്: ബഷീർ സ്മാരക സമിതി,ബഷീർ അമ്മമലയാളം, കോരിക്കൽ ഫ്രണ്ട്‌സ് ഓഫ് ട്രീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിച്ചു.കോരിക്കലിൽ നടന്ന അനുമോദനയോഗം വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ ഉദ്ഘാടനം ചെയ്തു.
ബഷീർ സ്മാരക സമിതി ജോയിന്റ് സെക്രട്ടറി കെ.എം.ഷാജഹാൻ കോഴിപ്പള്ളി അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ 16 കർഷകരേയും മുതിർന്ന സാമൂഹ്യപ്രവർത്തക പി.ജി. തങ്കമ്മ,ജീവകാരുണ്യ പ്രവർത്തകരായ തലയോലപ്പറമ്പ് ശിവാസ് സിൽക്ക്‌സ് ഉടമകളായ പി. ആനാന്ദാക്ഷൻ,ജിജി ആനാന്ദാക്ഷൻ,ഫിറോഷ് മാവുങ്കൽ, മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച സി.എസ്.മനോജ്കുമാർ എന്നിവരെ ആദരിച്ചു.

ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ,ആര്യ.കെ. കരുണാകരൻ,എം.ജെ. ജോർജ്,വി.കെ. ശശിധരൻവാളവേലിൽ, കെ.കെ.ഷാജി,ബി. അനിൽകുമാർ, സി.ജി. ഗിരിജൻആചാരി, സി.ഡി.ദിനേശ്,ഡോ. എസ്.പ്രീതൻ,ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്,ഖദീജ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles