ആശ്വാസം ; തളിപ്പറമ്പിൽ നിന്ന് കാണാതായ 14 വയസുകാരനെ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പരശുറാം എക്സ്പ്രസിൽ നിന്നാണ് പൂക്കോത്ത് തെരുവിലെ 14 വയസുകാരനെ റെയിൽവേ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതാകുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 

Advertisements

Hot Topics

Related Articles